അഹമ്മദാബാദ്: പുതിയ നിർമാണശാല തുടങ്ങുന്നതിനായി 35000 കോടി രൂപ നിക്ഷേപിക്കുമെന്ന് മാരുതി സുസൂക്കി കമ്പനിയുടെ പ്രസിഡണ്ട് തോഷി ഹിരോ സുസൂക്കി.പത്ത് ലക്ഷം വാഹനങ്ങൾ പ്രതിവർഷം ഉൽപാദിപ്പിക്കുക എന്നതാണ് ഗുജറാത്തിൽ തുടങ്ങുന്ന പുതിയ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത്.
2028-29 ഓടെ പ്ലാന്റ് പ്രവർത്തന സജ്ജമാകും. 2030-2031 ഓടെ പ്രതിവർഷം 40 ലക്ഷം കാറുകൾ നിർമിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.3200 കോടി രൂപ നിക്ഷേപിച്ച് ഇലക്ട്രിക വാഹനങ്ങളുടെ ഉത്പാദനവും കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിലാണ് പുതിയ പ്ലാന്റിനെ കുറിച്ച് അവതരിപ്പിച്ചത്. 2023 ൽ മാരുതി നിരവധി മോഡലുകൾ നിരത്തിലെത്തിച്ചിരുന്നു. പുതിയ വർഷത്തിലും കൂടുതൽ മോഡലുകൾ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.