കൽപറ്റ : തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ. വയനാട്ടിലെ കമ്പമലയിലാണ് മാവോയിസ്റ്റുകൾ വീണ്ടും എത്തിയത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് 4 പുരുഷന്മാരുടെ മാവോയിസ്റ്റ് തൊഴിലാളികൾ താമസിക്കുന്ന പാടിയോട് ചേർന്ന ജങ്ഷനിലാണ് മാവോയിസ്റ്റുകൾ എത്തിയത്.
സ്ഥലത്ത് എത്തിയ ഇവർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനിറ്റോളം പ്രദേശത്തെ തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഘത്തിലെ 2 പേരുടെ കയ്യിൽ ആയുധങ്ങളും ഉണ്ടായിരുന്നു. മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീനും ഈ സംഘത്തിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.