ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും അക്രമം. ഇംഫാലില്‍ 11 വീടുകള്‍ കത്തിനശിച്ചു. ആളൊഴിഞ്ഞ കുക്കികളുടെ വീടുകള്‍ക്ക് തീയിട്ടതാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.ഇന്ന് പുലർച്ചെയാണ് സംഭവം. ചില ആളുകളെത്തി കുക്കികളുടെ വീടുകള്‍ക്ക് തീയിടുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നീട് സമീപത്തുള്ള നാഗാ കോളനിയിലേക്ക് അടക്കം തീ പടർന്നതോടെ 11 വീടുകൾ പൂർണമായും കത്തിനശിച്ചു.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പൊലീസ് ഇവിടെയെത്തി പരിശോധന നടത്തുകയാണ്. അന്വേഷണത്തിന് ശേഷം മാത്രമേ സംഭവിച്ചതെന്താണെന്ന് വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.