ന്യൂഡല്‍ഹി : മണിപ്പുരില്‍ ഉടനീളം ഭക്ഷണം, മരുന്നുകള്‍ മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ സുഗമമായ വിതരണം ഉറപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി. ദേശീയപാതകളിലെ ഗതാഗത തടസം നീക്കംചെയ്യാനുള്ള നടപടി കൈക്കൊള്ളണമെന്നും കോടതി ഉത്തരവിട്ടു.
മണിപ്പുരുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സുപ്രീം കോടതി നിയോഗിച്ച ഗീതാ മിത്തല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നിര്‍ദേശം.
പ്രശ്ന ബാധിത ഇടങ്ങളില്‍ ഹെലികോപടര്‍ വഴി എങ്കിലും അവശ്യവസ്തുക്കള്‍ എത്തിക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.
അതേ സമയം, മണിപ്പുരില്‍ സംഘര്‍ഷം തുടരുകയാണ്. മൂന്ന് ദിവസത്തിനിടെ ആറ് പേരാണ് കൊല്ലപ്പെട്ടത്. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൂരാചന്ദ്പൂര്‍ – ബിഷ്ണുപൂര്‍ അതിര്‍ത്തിയില്‍ മെയ്തേയ് – കുകി വെടിവെയ്പ്പ് തുടരുകയാണ്.