ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പുരില്‍ വീണ്ടും അക്രമം. കുക്കി നാഷണല്‍ ഓര്ഗനൈസേഷന് നേതാവിന്റെ വീടിന് തീവച്ചു. ഒരു സംഘം അക്രമികളെത്തി വീട് കത്തിക്കുകയായിരുന്നു. വീട് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.
അതേസമയം കാംഗ്പോക്പി മേഖലയില്‍ വീണ്ടും വെടിവയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കാംഗ്പോക്പിയില്‍ കഴിഞ്ഞദിവസമുണ്ടായ വെടിവയ്പ്പില്‍ മൂന്ന് മേയ്തി വിഭാഗക്കാര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെയും അക്രമികള്‍ വെടിവച്ച് കൊന്നു.