ന്യൂഡല്‍ഹി: വിദേശപര്യടനത്തിന് ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. മണിപ്പൂരിലെ നിലവിലെ സാഹചര്യം അമിത് ഷാ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഞായറാഴ്ച മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗുമായി നടത്തിയ കൂടിക്കാഴ്ചയില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ അമിത് ഷാ മോദിയെ അറിയിച്ചു.
സൈന്യത്തിന് അടക്കം സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് ഞായറാഴ്ച കരസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.നാട്ടുകാര്‍ സംഘം ചേര്‍ന്നെത്തി വളഞ്ഞതോടെ സൈന്യം പിടികൂടിയ 12 തീവ്രവാദികളെ കഴിഞ്ഞ ദിവസം ഗ്രാമത്തലവന് വിട്ടുകൊടുത്തിരുന്നു. 1200ല്‍ അധികം വരുന്ന സ്ത്രീകള്‍ അടക്കമുള്ള സംഘം സൈന്യത്തെ തടയുകയായിരുന്നു. ഇതോടെയാണ് ഇവരെ വിട്ടുകൊടുത്തത്.കൂടുതല്‍ രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍ പക്വമായ തീരുമാനം എടുത്തതാണെന്ന് കരസേന അറിയിച്ചിരുന്നു.