ഇംഫാൽ: മണിപ്പൂരിൽ രണ്ടു വിദ്യാർഥികളെ കൊലപ്പെടുത്തിയ കേസിൽ ആറുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ചുരാചന്ദ്പൂരിൽ ജില്ലയിൽനിന്നാണ് ഇവർ അറസ്റ്റ് ചെയ്തത്. നാല് പ്രതികൾ അസമിലേക്ക് കടന്നതായാണ് സൂചന.
ആറുപേരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. മറ്റു രണ്ടുപേർ സ്ത്രീകളാണ്. ജൂലൈ ആറിനാണ് രണ്ട് വിദ്യാർഥികളെ കാണാതായത്. മണിപ്പൂരിൽ ഇന്റർനെറ്റ് പുനഃസ്ഥാപിപിച്ചതിന് പിന്നാലെയാണ് വിദ്യാർഥികൾ മരിച്ചുകിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ സർക്കാരിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.