ഇംഫാൽ : മണിപ്പുരില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട സായ്കോം ഷുബോലിന്റെ (27) മൃതദേഹവുമേന്തി മെയ്തെയ് വിഭാഗക്കാർ ഇംഫാല്‍ നഗരത്തിലൂടെ പ്രതിഷേധ പ്രകടനം നടത്തി. കദാംബന്ദ് മേഖലയിലിയിലുണ്ടായ വെടിവയ്പിലാണ് യുവാവ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നഗരം ചുറ്റിയുള്ള വിലാപയാത്ര സംഘർഷത്തിന് വഴിവയ്ക്കുമോയെന്ന ആശങ്കയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കലാപത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതോടെ മണിപ്പുരില്‍ സംഘർഷ സാഹചര്യം വർധിച്ചു. നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കർഫ്യൂവും ഇന്റർനെറ്റ് നിരോധനവും തുടരുകയാണ്. അതിർത്തിഗ്രാമങ്ങളിലും നഗരത്തിലും കേന്ദ്ര സേനയുടെയും പൊലീസിന്റെയും സുരക്ഷയും തുടരുന്നു.