ന്യൂഡൽഹി : മണിപ്പുരില്‍ കലാപത്തിനിടെ തട്ടിക്കൊണ്ടുപോയ നാല് പേരില്‍ രണ്ട് പേര് കൊല്ലപ്പെട്ട നിലയില്‍. ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. വെടിയേറ്റ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുക്കി വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്.
കാങ്ചുപ് മേഖലയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. കുകി വിഭാഗത്തില്‍പ്പെട്ട ഒരു വിവാഹ ചടങ്ങില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ടവരാണ് മരിച്ച നിലയില്‍ കാണപ്പെട്ടതെന്നാണ് വിവരം. സ്ത്രീയുടേയും തലയിലാണ് വെടിയേറ്റിരിക്കുന്നത്. നവംബര്‍ 8ന് രാത്രി 11.30 നാണ് പുരുഷന്റെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്.