ഇംഫാല്‍ : മണിപ്പുര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിംഗിന്റെ രാജി തീരുമാനത്തില്‍ നാടകീയ രംഗങ്ങള്‍. ഉച്ചതിരിഞ്ഞ് മൂന്നിന് ഗവര്‍ണറെ കാണാനിറങ്ങിയ മുഖ്യമന്ത്രിയെ തടഞ്ഞ് സ്ത്രീകള്‍. ബിരേന്‍ സിംഗ് രാജിവയ്ക്കരുതെന്നാവശ്യപ്പെട്ടാണ് സ്ത്രീകള്‍ ഇദ്ദേഹത്തിന്റെ കാര്‍ തടഞ്ഞത്. ഇതോടെ അദ്ദേഹം സ്വവസതിയിലേക്ക് മടങ്ങി. നിലവില്‍ മുഖ്യമന്ത്രി രാജി തീരുമാനത്തില്‍ നിന്നും പിന്മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. കീറിയ ഒരു രാജിക്കത്തിന്റെ ചിത്രവും പുറത്തുവന്നു. എന്നാല്‍ ഇതിന്റെ വസ്തുത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.