ന്യൂഡല്‍ഹി : മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി രാജ്യത്തില്ലാത്ത സമയത്താണ് യോഗം വിളിച്ചത്. മണിപ്പൂരില്‍ കലാപം തുടങ്ങി 50 ദിവസം പിന്നിട്ടിട്ടും മോദി മൗനം തുടരുകയാണ് പ്രധാനമന്ത്രിക്ക് ഇതൊന്നും പ്രധാനമല്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.