കല്‍പ്പറ്റ : മാനന്തവാടി കണ്ണോത്തുമലയില്‍ ഒമ്പത് തൊഴിലാളി സ്ത്രീകളുടെ മരണത്തിന് ഇടയാക്കിയ ജീപ്പ് അപകടത്തില്‍ രാഹുല്‍ ഗാന്ധി എംപി ദുഖം അറിയിച്ചു. തന്റെ ചിന്ത ദുഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക് കുറിപ്പ് :-
വയനാട്ടിലെ മാനന്തവാടിയിൽ നിരവധി തേയിലത്തോട്ട തൊഴിലാളികളുടെ ജീവൻ അപഹരിച്ച ദാരുണമായ ജീപ്പ് അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ജില്ലാ അധികാരികളുമായി സംസാരിച്ച് വേഗത്തിലുള്ള പ്രതികരണം ആവശ്യപ്പെട്ടു. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു