കല്‍പ്പറ്റ : വയനാട് കാരാപ്പുഴയില്‍ പശുവിന് പുല്ലരിയാന്‍ പോയ ആളെ കാണാതായി. മുരണി ഈഴാനിക്കല്‍ സുരേന്ദ്രനെയാണ് പുഴയ്ക്ക് സമീപം കാണാതായത്. കാരാപ്പുഴ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുന്ന കുണ്ടുവയല്‍ പുഴയിലാണ് ഇദ്ദേഹത്തെ കാണാതായത്. പുഴയിലേക്ക് വലിച്ചിഴച്ച പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സുരേന്ദ്രന്റെ ചെരിപ്പ് പുഴയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായതായും സംശയമുണ്ട്. എന്‍ഡിആര്‍എഫും ഫയര്‍ ഫോഴ്സും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു. തെരച്ചിലിനെ തുടര്‍ന്ന് കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു.