മുംബൈ : വെജ് മീൽ ഓർഡർ ചെയ്ത് ചത്ത എലിയുള്ള ഭക്ഷണം കഴിക്കേണ്ടി വന്ന യുവാനിന്റെ അനുഭവം എക്സിൽ ചർച്ചയാകുന്നു. മുംബൈയിലെ പ്രശസ്തമായ ബാർബിക്യു റെസ്റ്റോറന്റിൽ നിന്ന് വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്താ യുപി സ്വദേശി രാജീവ് ശുക്ലക്കാണ് ചത്ത എലിയുള്ള ഭക്ഷണം കഴിക്കേണ്ടി വന്നത്. ആശുപത്രി കിടക്കയിൽ നിന്നും യുവാവ് സ്വന്തം അനുഭവം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്തതോടെ റെസ്റ്റോറന്റ് ശൃംഖല നടപടിയുമായി രംഗത്തുവന്നു.
ജനുവരി 8 നാണ് രാജീവ് ശുക്ല വർളിയിലുള്ള ബാർബിക്യുവിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്തത്. കഴിച്ചു കൊണ്ടിരിക്കെയാണ് ഭക്ഷണത്തിനു ഉള്ളിലുള്ള ചത്ത ഏലി ശ്രദ്ധയിൽ പെട്ടത്. ആശുപത്രിയിൽ അഡ്മിറ്റായ യുവാവിന് 75 മണിക്കൂറോളം ഭക്ഷ്യവിഷബാധക്ക് ചികിത്സ വേണ്ടി വന്നു . ആശുപത്രിക്കിടക്കയിൽ നിന്നാണ് ഭക്ഷണത്തിന്റെ ഓർഡർ ബില്ലും എലിയുടെ ചിത്രവും അടക്കം രാജീവ് എക്സിൽ പോസ്റ്റ് ചെയ്തത്. ഇതോടെ വിഷയം ചർച്ചയായി. ഒടുവിൽ മുംബൈ റീജിയണൽ ഓഫീസിനെ ഇക്കാര്യം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയതായി സ്ഥിരീകരിച്ചുകൊണ്ട് ബാർബിക്യു റസ്റ്റോറന്റ് ട്വീറ്റ് ചെയ്തു.