ചെന്നൈ : ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ സഹയാത്രികയായ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. പ്രതി 45 കാരനായ രാജേഷ് ശര്‍മ്മയെ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാര്‍ബിള്‍ ടൈല്‍ പണിക്കാരനാണ്.
ബുധനാഴ്ചയാണ് സംഭവം. ‘ജയ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളിലേക്കുള്ള യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. യുവതിയുടെ പിന്നിലെ സീറ്റില്‍ ഇരുന്ന യുവാവ്, യുവതിയെ അനുചിതമായി സ്പര്‍ശിക്കുകയായിരുന്നു,’- പൊലീസ് പറഞ്ഞു.
രേഖാമൂലം പരാതി നല്കാന് ലോക്കല്‍ പൊലീസ് ആണ് യുവതിയെ സഹായിച്ചത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.