മമ്മൂട്ടി സംസ്ഥാനത്തെ മികച്ച നടനാകുന്നത് ഇത് ആറാം വട്ടം. ഒരു വട്ടം മികച്ച രണ്ടാമത്തെ നടനായും ഒരുവട്ടം ജൂറിയുടെ സ്പെഷ്യൽ പുരസ്ക്കാരവും നേടിയ മമ്മൂട്ടി കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളുള്ള വർഷത്തിൽ തന്നെയാണ് ഈ പുരസ്ക്കാരവും നേടുന്നത് . 2022 എന്നത് പൊതുവെ മമ്മൂട്ടി ഭരിച്ച വര്‍ഷമായിട്ടാണ് സിനിമാസ്വാദകര്‍ കാണുന്നത്. ഭീഷ്മപര്‍വ്വം, പുഴു, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയ മമ്മൂട്ടി സിനിമകള്‍ എല്ലാം തന്നെ വിജയമായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ അടക്കം അംഗീകരിക്കപ്പെട്ട നൻ പകൽ നേരത്ത് മയക്കത്തിലെ ജെയിംസും സുന്ദരനുമായുള്ള മമ്മൂട്ടിയുടെ പരകായ പ്രവേശം ഏവരെയും അമ്പരപ്പിച്ചിരുന്നു.ജെയിംസ് ആയും സുന്ദരം ആയും മമ്മൂട്ടി സൂക്ഷ്മത പുലര്‍ത്തിയ ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’.
മമ്മൂട്ടിയുടെ സംസ്ഥാന പുരസ്ക്കാരങ്ങൾ
1981 – അഹിംസ ( മികച്ച രണ്ടാമത്തെ നടൻ )
1984 -അടിയൊഴുക്കുകൾ
1985 -യാത്ര, നിറക്കൂട്ട് ( സ്പെഷ്യൽ ജൂറി അവാർഡ് )
1989 -ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം
1993 -വിധേയൻ, പൊന്തൻ മാട, വാത്സല്യം
2004 -കാഴ്ച
2009 -പാലേരി മാണിക്യം
2023 -നൻ പകൽ നേരത്ത് മയക്കം