ന്യൂഡല്‍ഹി : തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റിനെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേന്ദ്ര സര്‍ക്കാര്‍ പകപോക്കല്‍ രാഷ്ട്രീയമാണ് നടത്തുന്നതെന്നും എതിര്‍ക്കുന്നവരെ ഇഡിയെ ഉപയോഗിച്ച് നേരിടുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി . നിര്‍ലജ്ജമായ നടപടികള്‍ കൊണ്ട് പ്രതിപക്ഷത്തെ ആരെയും ഭയപ്പെടുത്താനാകില്ലെന്നും ഖാര്‍ഗെ പ്രസ്താവനയില്‍ പറഞ്ഞു.
അതേ സമയം, മന്ത്രിയുടെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി എം കെ സ്റ്റാലിന് നിയമവിദഗ്ധരുടെ യോഗം വിളിച്ചു. അറസ്റ്റിനെ നിയമപരമായി നേരിടാനാണ് ഡിഎംകെയുടെ തീരുമാനം. രാവിലെ സ്റ്റാലിന് ആശുപത്രിയില്‍ കഴിയുന്ന സെന്തില്‍ ബാലാജിയെ സന്ദര്‍ശിച്ചിരുന്നു.
തമിഴ്നാട് വൈദ്യുതിമന്ത്രി സെന്തില്‍ ബാലാജിയെ ചൊവ്വാഴ്ച രാത്രിയിലാണ് ഇഡി അറസ്റ്റ് ചെയ്തത്. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 17 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഇന്ന് പുലര്‍ച്ചയോടെയായിരുന്നു ്അറസ്റ്റ്. അറസ്റ്റ് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട സെന്തില്‍ ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
വീട്ടിലും ഇഡി ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു. അറസ്റ്റ് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട സെന്തിൽ ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റി. ഉദയ്നിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള മന്ത്രിമാർ ആശുപത്രിയിൽ എത്തി. ബിജെപി വിരട്ടിയാൽ പേടിക്കില്ലെന്ന് ഉദയ്നിധി സ്റ്റാലിൻ പ്രതികരിച്ചു.