ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘മലൈക്കോട്ടൈ വാലിബ’നുമായി ബന്ധപ്പെട്ട് ഒരു ചലഞ്ച് പങ്കുവെച്ച് മോഹൻലാൽ . സോഷ്യൽ മീഡിയയിൽ ആണ് ചലഞ്ചിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ‘വാലിബൻ ചലഞ്ച്. നിങ്ങൾ സ്വീകരിക്കുമോ’ എന്ന കുറിപ്പോടെയാണ് മോഹൻലാൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഡൗൾ കേബിൾ മെഷിനിൽ മോഹൻലാൽ വ്യായാമം ചെയ്യുന്ന രംഗം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കാണാം. ഒപ്പം വാലിബന്റെ ഫസ്റ്റ് ഗ്ലിംപ്സ് ഫോട്ടോയും മാറിമാറി വരുന്നുണ്ട്. ഒപ്പം ടീസറിലെ ഡയലോഗും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ തങ്ങൾ ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറാണെന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്ത് എത്തുന്നത്.
അതേസമയം ‘മലൈക്കോട്ടൈ വാലിബ’നിലെ മോഹൻലാൽ കഥാപാത്രം എങ്ങനെ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. വാലിബന്റേതായി വരുന്ന അപ്ഡേറ്റുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ജനുവരി 25ന് ചിത്രം തിയറ്ററുകളില്‍ എത്തും.സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി, സുചിത്ര തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.