തൃശൂർ: അർമേനിയയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. തൃശൂർ കൊരട്ടി കട്ടപ്പുറം പറപ്പറമ്പിൽ അയ്യപ്പന്റെ മകൻ സൂരജ് (27) ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ വീസ ഏജൻസിയുടെ സഹായികളാണ് സൂരജിനെ കൊലപ്പെടുത്തിയതെന്ന് പരാതി ഉയർന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സൂരജ് അര്‍മേനിയയിലേക്ക് പോയത്. അവിടെ ഡ്രൈവറായി ജോലി നോക്കിയിരുന്ന സൂരജ് യൂറോപ്പിലേക്കുള്ള വിസ തരപ്പെടുത്താനായി തിരുവനന്തപുരം സ്വദേശിയായ ഏജന്റിന് പണം നൽകിയിരുന്നു. പറഞ്ഞ അവധികളെല്ലാം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് സൂരജ് ചാലക്കുടി സ്വദേശിയായ സുഹൃത്തിനൊപ്പം ഏജന്റിന്റെ ഓഫീസിലെത്തി. തുര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഏജന്റിന്റെ സഹായികളായ അര്‍മേനിയ സ്വദേശികള്‍ സൂരജിന് ആക്രമിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണവിവരം വീട്ടിലറിയിച്ചത്. സൂരജിന് ഒപ്പമുണ്ടായിരുന്ന ചാലക്കുടി സ്വദേശിക്കും പരിക്കുണ്ട്. ഇയാൾ ആശുപത്രിയിലാണ്.