ന്യൂഡൽഹി : ബൈക്കപകടത്തിൽ പരിക്കേറ്റ് രണ്ടു മലയാളി യുവാക്കൾ മരിച്ചു. ആലപ്പുഴ സ്വദേശി അശ്വിൻ അശോകൻ (24), കൊല്ലം സ്വദേശി പവൻ ജി പുഷ്പൻ (22) എന്നിവരാണു മരിച്ചത്. ഡൽഹിയിലെ ഹരിനഗർ റൗണ്ട് എബൗട്ടിൽ വച്ചാണ് അപകടമുണ്ടായത്.
ബുധനാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ ഇരുവരും ചികിത്സയിലായിരുന്നു. പവന് തലയ്ക്കും അശ്വിന് നെഞ്ചിനുമാണ് പരിക്കേറ്റത്. പവൻ ഗംഗാറാം ആശുപത്രിയിലും അശ്വിൻ എൽഎൻജെപി ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം പവന്റെ മൃതദേഹം സ്വദേശമായ കൊല്ലത്തേക്കു കൊണ്ടു പോയി. സംസ്കാരം ശനിയാഴ്ച നടക്കും. അശ്വിന്റെ സംസ്കാരം ശനിയാഴ്ച.