ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ മരണപ്പെട്ട മലയാളികൾ സിറോയിൽ നടന്ന ആഭിചാരക്കാരുടെ കൺവെൻഷനിൽ പങ്കെടുത്തതായി പൊലീസ് നിഗമനം. ഇവർ മരണത്തിന് തിരഞ്ഞെടുത്ത അരുണാചൽ പ്രദേശിലെ സിറോയിൽ ആഭിചാരം നടത്തുന്നവരുടെ കൺവെൻഷൻ നടന്നിരുന്നുവെന്നും ഇവർ അതിൽ പങ്കാളികളായി എന്നും വിവരമുണ്ട്.
ഈസ്റ്റർ ദിവസം രാത്രി മരണത്തിനായി മനഃപൂർവം തിരഞ്ഞെടുത്തതാണ്. ഹോട്ടലിലെത്തി ആദ്യ മൂന്നുദിവസങ്ങളിൽ ആര്യയും നവീനും ആര്യയും പുറത്തുപോയിരുന്നതായി ഹോട്ടൽ ജീവനക്കാർ പറയുന്നുണ്ട്. ഇത് കൺവെൻഷനിൽ പങ്കെടുക്കാൻ പോയതാകാമെന്നാണ് പൊലീസ് സംശയം. നവീൻ- ദേവി ദമ്പതികള്‍ രണ്ട് വർഷങ്ങള്‍ക്ക് മുമ്പേ മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട ആശങ്ങള്‍ പിന്തുടർന്നിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയ അരുണാചിലെ സിറോ താഴ്വരയിലേക്ക് ദമ്പതികള്‍ ഒന്നര വർഷം മുമ്പും ആരുമറിയാതെ യാത്ര ചെയ്തിരുന്നു.