ബംഗളൂരു: ബംഗളുരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ചു. പാലക്കാട് കൊടുവയൂർ സ്വദേശി അരുൺ ആണ് മരിച്ചത്. ഇന്ദിരാ നഗർ എച്ച്എഎൽ സെക്കന്റ് സ്റ്റേജിൽ പ്രവർത്തിക്കുന്ന സ്വിമ്മിംഗ് അക്കാദമിയിലെ നീന്തൽ കുളത്തിലേക്ക് വെള്ളിയാഴ്ച രാത്രി കുഴഞ്ഞുവീഴുകയായിരുന്നു.
അക്കാദമിയിലെ നീന്തൽ പരിശീലകനായ അരുൺ രണ്ട് മാസം മുൻപാണ് ഇവിടെ ജോലിക്ക് ചേർന്നത്. മരണ കാരണം സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. അരുണിന്റെ മൃതദേഹം ചിന്മയ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.