ന്യൂഡൽഹി: ഖൊരഗ്പൂർ ഐ.ഐ.ടിയിൽ മലയാളി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ ഏവൂർ സ്വദേശി ദേവികാ പിള്ളയാണ് മരിച്ചത്. ഐ.ഐ.ടിയിലെ മൂന്നാം വർഷ ബയോസയന്‍സ് വിദ്യാർഥിയാണ് ദേവിക. തിങ്കളാഴ്ച രാവിലെയാണ് ദേവികയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വൈകീട്ട് നാലുമണിയോടെ മൃതദേഹം ഏവൂരിലെ വീട്ടില്‍ എത്തിക്കും.
ദേവികയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സഹപാഠികൾ ആരോപിച്ചു. എ ബ്ലോക്കിൽ താമസിച്ചിരുന്ന ദേവികയുടെ മൃതദേഹം ബി ബ്ലോക്കിൽനിന്ന് എങ്ങനെ കണ്ടെത്തിയെന്ന സംശയമാണ് ഇവർ ഉയർത്തുന്നത്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.ദേവികയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. അമ്മയും സഹോദരനും ഒഡീഷയിലാണ്. ദേവികയുടെ അച്ഛന് ജോലി ചെയ്തിരുന്ന ജിന്‍ഡാല്‍ സ്കൂളില്‍ തന്നെയാണ് അമ്മയും ജോലി ചെയ്യുന്നത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനുളള കാരണം വ്യക്തമല്ല.