ന്യൂഡൽഹി : മലയാളിയായ ഐഎസ് ഭീകരന് അഫ്ഗാനില്‍ പിടിയില്‍. അഫ്ഗാന് ഏജന്‍സികളാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്ലാം ആണ് പിടിയിലായത്. നിലവില്‍ സനവുള്‍ ഇസ്ലാം ഉള്ളത് കണ്ഡഹാര്‍ ജയിലിലാണ്. തജിക്കിസ്ഥാന്‍ വഴിയാണ് ഇയാള്‍ അഫ്ഗാനിലെത്തിയത്. അറസ്റ്റ് വിവരം സ്ഥിരീകരിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍.ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാന്റെ ഭാഗമാകാനാണ് ഇയാള്‍ അഫ്ഗാനിലെത്തിയതെന്ന് വിവരം.