ജക്കാർത്ത: ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ സിംഗിൾസ് കിരീടം നേടി മലയാളി താരം കിരൺ ജോർജ്. ജാപ്പനീസ് താരം കൂ താകാഹാഷിയെ നേരിട്ടുള്ള ഗെയിമുകൾക്ക് വീഴ്ത്തിയാണ് കിരൺ കിരീടം ചൂടിയത്. സ്കോർ: 21-19, 22-20.കൊച്ചി സ്വദേശിയായ കിരണിന്റെ രണ്ടാം ബിഡബ്ല്യുഎഫ് വേൾഡ് ടൂർ സൂപ്പർ 100 കീരിടമാണിത്. 2022 ഒഡീഷ ഓപ്പണിലും താരം ജേതാവായിരുന്നു. ബാഡ്മിന്റൺ പുരുഷ സിംഗിൾസിലെ മുൻ ദേശീയ ചാമ്പ്യനായ ജോർജ് തോമസിന്റെ മകനായ കിരൺ നിലവിൽ ലോക റാങ്കിംഗിൽ 50-ാം സ്ഥാനത്താണ്.