ഹണി റോസിനെ നായികയാക്കി എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘റേച്ചല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. കൈയ്യില്‍ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തില്‍ ഇറച്ചി നുറുക്കുന്ന രീതിയിലാണ് ഹണി റോസിനെ പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്.
മൂര്‍ച്ചയുള്ള റേച്ചലിന്റെ നോട്ടമാണ് പോസ്റ്ററില്‍ കാണാനാവുക. ഒരു ത്രില്ലര്‍ ചിത്രമാകും റേച്ചല്‍ എന്നാണ് പോസ്റ്ററില്‍ നിന്നുള്ള സൂചന. നവാഗതയായ അനന്തിനി ബാല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത്.
ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ & പേപ്പര്‍ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ ബാദുഷ എന്‍ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ മണപ്പാട്ട് ആണ് ചിത്രത്തിന്റെ കഥ, അങ്കിത് മേനോന് ആണ് സംഗീതമൊരുക്കുന്നത്. സൗണ്ട് മിക്സ് – രാജകൃഷ്ണന് എം.ആര്, സൗണ്ട് ഡിസൈന്‍ – ശ്രീ ശങ്കര്‍.