മലപ്പുറം : മുഖ്യമന്ത്രിയെയും കെ.ടി ജലീലിനെയും വിമർശിച്ച് സിപിഐ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ്. മലപ്പുറത്തെ അപകീർത്തിപെടുത്തുന്ന പരമർശം മുഖ്യമന്ത്രി ഒഴിവാക്കണമായിരുന്നുവെന്നും പരാമർശത്തിനെതിരെ സിപിഐ സംസ്ഥാന നേതൃത്വം കൃത്യമായി പ്രതികരിച്ചില്ലെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി.
കെ.ടി ജലീൽ ആർഎസ്എസ് ഭാഷയിലാണ് സംസാരിക്കുന്നതെന്നും പഴയ സിമി ബന്ധം കഴുകികളയാൻ മുസ്ലിം സമുദായത്തിന് എതിരെ വിമർശനം ഉന്നയിക്കുന്നുവെന്നും ജില്ലാ എക്സിക്യൂട്ടീവിൽ വിമർശനമുയർന്നു. പി.വി അൻവർ സിപിഐക്ക് എതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.