മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ട്രെയ്ലർ ഡിസംബർ ആറിന് പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. അഞ്ച് മണിക്കാണ് ട്രെയ്ലർ റിലീസ് ചെയ്യുന്നത്. ഇതോടെ വലിയ ആവേശത്തിലാണ് മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും.
ഇതുവരെ കാണാത്ത ലുക്കിലാണ് മോഹൻലാൽ മലൈക്കോട്ടൈ വാലിബനിൽ അവതരിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. തുടരെയുള്ള പരാജയങ്ങളിൽ നിന്നുമുള്ള മോഹൻലാലിന്റെ വൻ തിരിച്ചുവരവാകും മലൈക്കോട്ടൈ വാലിബൻ എന്നാണ് വിലയിരുത്തലുകൾ. ചിത്രം ജനുവരി 25ന് തിയറ്ററിലെത്തും. സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആര് ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.