വയനാട് : മാനന്തവാടി ജീപ്പ് അപകടത്തില്‍ മരിച്ച ഒന്‍പത് പേരുടെ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്കി. എല്ലാവരുടെയും സംസ്കാരം ഇന്ന് തന്നെ നടക്കും.
മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് മക്കിമല സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ എത്തിയത്. ഉച്ചയ്ക്ക് ഒന്നിന് തുടങ്ങിയ പൊതുദര്‍ശനം രണ്ട് മണിക്കൂറോളം നീണ്ടു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി എ.കെ.ശശീന്ദ്രന് ഇവിടെയെത്തി അന്തിമോപചാരം അര്‍പ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, എംഎല്‍എമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണന്, ഒ.ആര്.കേളു എന്നിവരും നേരിട്ടെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.