ന്യൂഡല്‍ഹി : തനിക്കെതിരെയുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മഹുവ മൊയിത്ര എംപി പറഞ്ഞു. അദാനിക്കെതിരെയും അന്വേഷണം നടക്കട്ടെ. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായിയില്‍ നിന്നും കോഴവാങ്ങിയെന്നുള്ള പരാതി സംബന്ധിച്ചാണ് മഹുവയുടെ പ്രതികരണം. ബിജെപിക്കെതിരെ നിരന്തരം പാര്‍ലമെന്റില്‍ വിമര്‍ശനമുന്നയിക്കുന്ന എംപിയാണ് ബംഗാളില്‍ നിന്നുള്ള മഹുവ മൊയിത്ര.
തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രക്കെതിരെ ബിജെപി നേതാവ് നിഷികാന്ത് ദുബെയാണ് പരാതി നല്‍കിയത്. സ്പീക്കര്‍ ഓംബിര്‍ളയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ വ്യവസായിയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് പരാതിയില്‍ പറയുന്നു.