മുംബൈ: മറാത്ത സംവരണ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസ്സാക്കി. വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും മറാത്ത സമുദായത്തിന് 10 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബില്‍. ഐക്യകണ്ഠേനയാണ് നിയമസഭ ബില്‍ പാസ്സാക്കിയത്.
മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയാണ് നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ നിയമസഭ ഏകകണ്ഠമായി പാസ്സാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രതിപക്ഷം ഈ നിര്‍ദേശം അംഗീകരിച്ചതോടെയാണ് ബില്‍ ഐക്യകണ്ഠേന പാസ്സായത്.