മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മഹാരാഷ്ട്ര കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ ബസവരാജ് പാട്ടീല്‍ പാര്‍ട്ടി വിട്ടു. പാട്ടീല്‍ ബിജെപിയില്‍ ചേരുമെന്നാണ് സൂചന. മറാത്ത് വാഡയില്‍ നിന്നുള്ള പ്രമുഖ ലിംഗായത്ത് നേതാവാണ് ബസവരാജ് പാട്ടീല്‍. രണ്ടു തവണ മഹാരാഷ്ട്ര നിയമസഭാംഗമായിട്ടുണ്ട്. 1999 മുതല്‍ 2004 വരെ മഹാരാഷ്ട്ര ഗ്രാമവികസന വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.