മുംബൈ : ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് മഹാരാഷ്ട്ര സർക്കാർ 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
മുംബൈയിലെ വിധാൻ സഭയിൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് സർക്കാർ നൽകിയ അനുമോദന ചടങ്ങിലാണ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പാരിതോഷികം പ്രഖ്യാപിച്ചത്. രോഹിത് ശർമ ഉൾപ്പെടെ കിരീട നേട്ടത്തിൽ പങ്കാളികളായ സഹതാരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആഘോഷപരിപാടികൾക്കിടെ 125 കോടി രൂപയുടെ ചെക്ക് ബിസിസിഐ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കു സമ്മാനിച്ചിരുന്നു.