പാലക്കാട്: വ്യാജരേഖാ കേസില്‍ എസ് ഫ് ഐ മുന്‍ നേതാവ് കെ.വിദ്യയ്ക്ക് ജാമ്യം. ഉപാധികളോടെ മണ്ണാര്‍ക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ടാള് ജാമ്യമാണ് അനുവദിച്ചത്. പാസ്പോര്‍ട്ട് ഹാജരാക്കണം. കേരളം വിട്ടുപോകരുത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം- ഇതാണ് കോടതി വെച്ചിരിക്കുന്ന ഉപാധികൾ
അഗളി പൊലീസ് എടുത്ത കേസിലാണ് ജാമ്യം. മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ കെ.വിദ്യക്കെതിരേ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചുകഴിഞ്ഞെന്ന് അഗളി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. വിദ്യയെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ നീലേശ്വരം പൊലീസിന് വിദ്യയെ അറസ്റ്റ്ചെയ്യാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.
മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ഉണ്ടാക്കിയെന്ന് കെ.വിദ്യ സമ്മതിച്ചെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. കേസ് വന്നപ്പോള്‍ രേഖ നശിപ്പിച്ചെന്ന് വിദ്യ പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ മണ്ണാര്‍ക്കാട് കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. വിദ്യയുടെ ഫോണിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.
ഇത് അക്ഷയകേന്ദ്രത്തില്‍വച്ച് ഇ-മെയില്‍ മുഖേന അയച്ച ശേഷം ഇതിന്റെ പ്രിന്റ് ഔട്ട് എടുത്തു. ഇതിന്റെ കോപ്പിയാണ് അട്ടപ്പാടി കോളജില്‍ അഭിമുഖത്തിനെത്തിയപ്പോള്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഈ പ്രിന്റ് ഔട്ട് പിന്നീട് കീറിക്കളഞ്ഞെന്നും ഫോണില്‍ നിന്നും തെളിവുകള്‍ നശിപ്പിച്ചെന്നുമാണ് വിദ്യയുടെ മൊഴി. എന്നാല്‍ സൈബര്‍ വിദഗ്ധര്‍ വിദ്യയുടെ ഫോണില്‍ നടത്തിയ പരിശോധനയില്‍ ഫോണില്‍നിന്ന് ഡിലീറ്റ് ചെയ്ത ഫയലുകള്‍ വീണ്ടെടുത്തതായി പൊലീസ് അറിയിച്ചിരുന്നു.