ഭോപ്പാൽ: മധ്യപ്രദേശിലെ നർമദാപുരം ജില്ലയിലെ മുൻ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു.ഗിരിജാ ശങ്കർ ശർമയാണ് നൂറുകണക്കിന് അനുയായികൾക്കൊപ്പം കോൺഗ്രസിൽ ചേക്കേറിയത്. ഹോഷംഗാബാദിൽനിന്ന് 2003, 2008 തെരഞ്ഞെടുപ്പുകളിൽ എംഎൽഎയായ നേതാവാണ് ശർമ.
ഇദ്ദേഹത്തിന്റെ ഇളയ സഹോദരൻ സീതാശരൺ ശർമ ഹോഷംഗാബാദ് മണ്ഡലത്തിൽനിന്ന് അഞ്ചു തവണ ബിജെപി ടിക്കറ്റിൽ വിജയിച്ചിട്ടുണ്ട്. നിലവിൽ മധ്യപ്രദേശ് നിയമസഭാ സ്പീക്കറാണ് സീതാശരൺ. ഒരാഴ്ച മുന്പ് ബിജെപി എംഎൽഎ വീരേന്ദ്ര രഘുവംശയും മുൻ എംഎൽഎ ഭൻവർ സിംഗ് ഷെഖാവതും അടക്കം പത്തു ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നിരുന്നു. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിൽനിന്നാണു ശർമ കോൺഗ്രസ് അംഗത്വമെടുത്തത്.