ഭോപ്പാൽ/റായ്പൂർ: മോഹൻ യാദവും വിഷ്ണു ദേവ് സായിയും മധ്യപ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.ഭോപ്പാലിലെ ലാൽ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മോഹൻ യാദവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് റായ്പൂരിലെ സയൻസ് കോളജ് ഗ്രൗണ്ടിൽ വിഷ്ണു സായിയും സത്യപ്രതിജ്ഞ ചെയ്യും.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ രണ്ടിടത്തെയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കും. മധ്യപ്രദേശിൽ രാജേന്ദ്ര ശുക്ലയും ജഗദീഷ് ദേവ്ദയും ഉപമുഖ്യമന്ത്രിമാരാകും. മുൻ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ നിയമസഭാ സ്പീക്കറാകും.