ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ തല്ലിക്കെടുത്തി ബിജെപി തുടര്‍ഭരണത്തിലേക്കെന്ന് സൂചന. മധ്യപ്രദേശില്‍ 120 ലധികം സീറ്റുകളിലാണ് ബിജെപി വ്യക്തമായ മുന്നേറ്റം തുടരുന്നത്. ബിജെപി ഓഫീസുകളില്‍ ആഹ്ലാദപ്രകടനങ്ങള്‍ ആരംഭിച്ചു.
കോണ്‍ഗ്രസ് 94 മണ്ഡലങ്ങളില്‍ മുന്നിലാണ്. ബുധിനിയില്‍ ശിവരാജ് സിങ് ചൗഹാന് ലീഡ് ചെയ്യുന്നുണ്ട്. കേന്ദ്രമന്ത്രി പ്രഹ്ളാദ് സിങ് പട്ടേല്‍ നര്‍സിങ്പൂരിലും ബിജെപി ദേശീയ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ ഇന്‍ഡോര്‍- ഒന്നിലും മുന്നിലാണ്. അതേസമയം ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ദതിയയില്‍ പിന്നിലാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സെമി ഫൈനൽ എന്ന വിശേഷിപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടു വലിയ സംസ്ഥാനങ്ങളായ മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായത്. മധ്യപ്രദേശിൽ നാലു വീതം എക്സിറ്റ് പോളുകൾ ബിജെപിക്കും കോൺഗ്രസിനും മുൻതൂക്കം നൽകിയിരുന്നു.