കല്‍പ്പറ്റ: കേരളത്തിലെ ക്വാറികളുടെ പ്രവര്‍ത്തനത്തിനും പരിസ്ഥിതി ചൂഷണത്തിനുമെതിരേ വിമര്‍ശനവുമായി മാധവ് ഗാഡ്ഗിൽ. വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് 25,000 രൂപ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.കേരളത്തിലെ ക്വാറികളിൽ നല്ലൊരു ശതമാനവും അനധികൃതമാണ്. എത്ര ക്വാറികൾ പ്രവർത്തിക്കുന്നു എന്നതിന് കൃത്യമായ കണക്കുകൾ ഇല്ലെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.
കേരളത്തിലെ 85ശതമാനം ക്വാറികളും അനധികൃതമാണ്. ക്വാറികള്‍ മുഴുവനും സര്‍ക്കാര്‍ ഏറ്റെടുക്കണം. കേരളത്തില്‍ ഉള്‍പ്പെടെ മൈനിംഗ് ജോലികൾ തദ്ദേശീയരെ ഏൽപ്പിക്കണം. കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ എൽപ്പിക്കണം. വയനാട്ടിലേതിനു സമാനമായി മഹാരാഷ്ട്രയിൽ അടക്കം മുൻപ് ഉണ്ടായ ഇത്തരം പ്രകൃതിദുരന്തങ്ങളിൽ പുനരധിവാസം കൃത്യമായി ഉണ്ടായിട്ടില്ല. വയനാട്ടിൽ ഇത് ഉണ്ടാകരുത്. ദുരന്ത ബാധിതരുടെ പുനരധിവാസം കൃത്യമായി നടപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.വയനാട്ടിൽ ഗോവ മോഡലിൽ ഹോം സ്റ്റേ ടൂറിസം നടപ്പാക്കണം. തേയില തോട്ടങ്ങൾ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ ഏറ്റെടുക്കണം. വലിയ റിസോർട്ടുകൾ പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കുകയാണ്. വയനാട്ടില്‍ ഉള്‍പ്പെടെ ഇതിന്റെ ആഘാതമുണ്ടെന്നും ഗാഡ്ഗിൽ പറഞ്ഞു.
കൊൽക്കത്തയിലെ വനിതാഡോക്ടറുടെ കൊല : ശനിയാഴ്ച രാവിലെ ആറുമുതൽ ഡോക്ടർമാരുടെ രാജ്യവ്യാപകസമരം
August 16, 2024വരും ദിവസങ്ങളിൽ ശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
August 16, 2024കല്‍പ്പറ്റ: കേരളത്തിലെ ക്വാറികളുടെ പ്രവര്‍ത്തനത്തിനും പരിസ്ഥിതി ചൂഷണത്തിനുമെതിരേ വിമര്‍ശനവുമായി മാധവ് ഗാഡ്ഗിൽ. വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് 25,000 രൂപ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.കേരളത്തിലെ ക്വാറികളിൽ നല്ലൊരു ശതമാനവും അനധികൃതമാണ്. എത്ര ക്വാറികൾ പ്രവർത്തിക്കുന്നു എന്നതിന് കൃത്യമായ കണക്കുകൾ ഇല്ലെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.
കേരളത്തിലെ 85ശതമാനം ക്വാറികളും അനധികൃതമാണ്. ക്വാറികള്‍ മുഴുവനും സര്‍ക്കാര്‍ ഏറ്റെടുക്കണം. കേരളത്തില്‍ ഉള്‍പ്പെടെ മൈനിംഗ് ജോലികൾ തദ്ദേശീയരെ ഏൽപ്പിക്കണം. കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ എൽപ്പിക്കണം. വയനാട്ടിലേതിനു സമാനമായി മഹാരാഷ്ട്രയിൽ അടക്കം മുൻപ് ഉണ്ടായ ഇത്തരം പ്രകൃതിദുരന്തങ്ങളിൽ പുനരധിവാസം കൃത്യമായി ഉണ്ടായിട്ടില്ല. വയനാട്ടിൽ ഇത് ഉണ്ടാകരുത്. ദുരന്ത ബാധിതരുടെ പുനരധിവാസം കൃത്യമായി നടപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.വയനാട്ടിൽ ഗോവ മോഡലിൽ ഹോം സ്റ്റേ ടൂറിസം നടപ്പാക്കണം. തേയില തോട്ടങ്ങൾ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ ഏറ്റെടുക്കണം. വലിയ റിസോർട്ടുകൾ പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കുകയാണ്. വയനാട്ടില്‍ ഉള്‍പ്പെടെ ഇതിന്റെ ആഘാതമുണ്ടെന്നും ഗാഡ്ഗിൽ പറഞ്ഞു.
Related posts
പനയംപാടം, നാട്ടിക അപകടങ്ങൾ : മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
Read more
റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ സ്വദേശികൾക്ക് ഷെല്ലാക്രമണത്തിൽ ഗുരുതര പരിക്ക്
Read more
ഹണിറോസിന്റെ പരാതി : ബോബി ചെമ്മണൂര്‍ അറസ്റ്റില്‍
Read more
ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അറസ്റ്റ് വാറണ്ട്; 20നകം ഹാജരാക്കണം : ഹൈക്കോടതി
Read more