ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി വ്യാഴാഴ്ച കേരളത്തിലെത്തും. ബംഗളൂരുവിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം ആറ്റിങ്ങൽ, ചാത്തന്നൂർ, പടപ്പനാൽ, കാരാളിമുക്ക് വഴി അൻവാർശേരിയിൽ എത്തും.
കർണാടകയിൽ തുടരണമെന്ന ജാമ്യവ്യവസ്ഥയിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് വീണ്ടും വരാൻ അവസരമൊരുങ്ങിയത്. ആരോഗ്യാവസ്ഥ പരിഗണിച്ചും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെയാകും പാർട്ടി നേതാക്ക ളും കുടുംബാംഗങ്ങളും അദ്ദേഹത്തെ സ്വീകരിക്കുക. അന്‍വാര്‍ശേരിയിലെത്തുന്ന മഅദനി കുടുംബവീട്ടിലെത്തി പിതാവിനെ കാണും. പിതാവിനോടൊപ്പം ഏതാനും ദിവസം തുടർന്ന ശേഷം ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.