

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടക വീട്ടില്‍ റെയ്ഡിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. അക്രമം ഇങ്ങനെയൊന്നുമല്ല. നിയന്ത്രിക്കാനാവാത്ത ഒരു ചെറിയ പ്രതികരണമാണ് അവിടെ ഉണ്ടായത്. വി ഡി സതീശന് കന്റോണ്‍മെന്റ് ഹൗസ് ഒഴിയാത്തത് ഇഡിക്ക് സുഗമമായ വഴിയൊരുക്കാന്‍ വേണ്ടിയാണെന്നും എം സ്വരാജ് പറഞ്ഞു.
‘കേരളത്തിന്റെ മുഖ്യമന്ത്രി പിന്നെ എന്തേ, ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റാത്തത്. അങ്ങനെ മാറിയാല്‍ കന്റോണ്‍മെന്റ് ഹൗസ് ഒഴിയേണ്ടി വരും. അങ്ങനെ ഒഴിഞ്ഞാല്‍ പ്രതിപക്ഷ നേതാവിന് സ്വാഭാവികമായി കന്റോണ്‍മെന്റ് ഹൗസ് അനുവദിക്കും. കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞു കൊടുക്കാതെ കുറച്ചു നാള് കൂടി മാറി നില്ക്കുന്നു എന്ന അന്തരീക്ഷം സൃഷ്ടിച്ചു ഈ അന്വേഷണ ഏജന്‍സികള്‍ക്ക് നാടകം കളിക്കാനുള്ള പ്രതീതി സൃഷ്ടിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുത്തു എന്ന ആരോപണം സമൂഹത്തില്‍ ഉയര്‍ന്നുവരികയാണ്. ഇഡിയെ ആരും ആക്രമിച്ചിട്ടില്ല. അക്രമം ഇങ്ങനെയൊന്നുമല്ല എന്ന് നിങ്ങള്‍ മനസിലാക്കിക്കൊള്ളണം. ഇതൊരു അക്രമമേയല്ല’- സ്വരാജ് പറഞ്ഞു.