വയനാട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ എം മുകുന്ദൻ.
പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണം നമ്മെ വളരെ വേദനിപ്പിച്ചു. നമ്മള് ഒരു നവകേരളം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച ഒരു യുവസംഘടനയുടെ പ്രവര്‍ത്തകരാണ് അവരുടെ സഹപാഠിയെ ഇങ്ങനെ മരണത്തിന് മുന്പില് എറിഞ്ഞ് കൊടുത്തത്. മാനവികതയുടെ പ്രത്യായശാസ്ത്രത്തിന്റെ വക്താക്കളായ ഈ യുവാക്കള്‍ക്ക് എവിടെനിന്ന് കിട്ടി ഈ ക്രൂരത?
ഡല്‍ഹിയിലെ ഹിംസയെ കുറിച്ച് ഞാനെപ്പോഴും പറയാറുണ്ട്. ഇപ്പോള്‍ കേരളവും അങ്ങനെ ഹിംസാത്മകം ആകുകയാണ്. കേരളത്തെ ഹിംസയുടെ നാടായി മാറുവാന്‍ അനുവദിക്കരുത്. എന്ത് വില കൊടുത്തും നാമതിനെ തടയണം.