കോഴിക്കോട് : എം മെഹബൂബിനെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനാണ്. കോഴിക്കോട് ജില്ലാ ബാങ്ക് പ്രസിഡന്റായും ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു.
ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സെക്രട്ടറി സ്ഥാനത്തേക്ക് എം മെഹബൂബിന്റെ പേര് നിര്‍ദേശിച്ചത്. സെക്രട്ടേറിയറ്റ് തീരുമാനം സമ്മേളനം ഏകകണ്ഠമായി അംഗീകരിക്കുകായിരുന്നു. 47 അംഗ ജില്ലാ കമ്മറ്റിയെയും തെരഞ്ഞെടുത്ത്. പഴയ കമ്മറ്റിയില്‍ നിന്ന് 11 പേരെ ഒഴിവാക്കി. പതിമൂന്ന് പേരെ പുതിയതായി ഉള്‍പ്പെടുത്തി.
കെപി ബിന്ദു, പിപി പ്രേമ. ലിന്റോ ജോസഫ്, പിസി ഷൈജു, എല്‍ജി ലിജീഷ്, എ മോഹന്‍ദാസ്, പി ഷൈപു, എം കുഞ്ഞമ്മദ്, കെ ബൈജു, കെ രതീഷ്, വികെ വിനോദ്, എന്‍കെ രാമചന്ദ്രന്, ഒഎം ഭരദ്വാജ് എന്നിവരാണ് പുതിയ അംഗങ്ങള്‍. പി വിശ്വന്, കെ കുഞ്ഞമ്മദ് മാസ്റ്റര്‍, വിപി കുഞ്ഞികൃഷ്ണന്, എകെ ബാലന്, പികെ ദിവാകരന് മാസ്റ്റര്‍, ആര്‍പി ഭാസ്കരന്, പ്രേംകുമാര്‍ എന്നിവരാണ് ഒഴിവാക്കപ്പെട്ട അംഗങ്ങള്‍.