ഹൈദരാബാദ് : തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം നേടുമെന്ന ഫലസൂചനകള്‍ക്കിടെ, കുതിരക്കച്ചവടം തടയാന്‍ മുന്നൊരുക്കവുമായി പാര്‍ട്ടി. കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ആഡംബര ബസ്സുകള്‍ ഒരുക്കി നിര്‍ത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മാറ്റാനാണ് ആലോചന.
എംഎൽഎമാരെ കൊണ്ടുപോകുന്നതിനായി കോണ്‍ഗ്രസ് നാലു ബസുകളാണ് ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്. കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറും താജ് കൃഷ്ണ ഹോട്ടലിൽ തങ്ങുന്നുണ്ട്.
എംഎൽഎമാര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തും. എതിര് പാര്‍ട്ടിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ ഞങ്ങള്‍ക്കറിയാം. എംഎല്‍എമാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും എന്നാൽ ഒരു എംഎല്‍എയെപോലും മറുകണ്ടം ചാടിക്കാന്‍ അനുവദിക്കില്ലെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.