ന്യൂഡല്‍ഹി: രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിശ്രമമുറിയിലേക്ക് മാറ്റി. മദ്യനയക്കേസില്‍ അറസ്റ്റിലായ കെജ്രിവാളിനെ ഉച്ചയ്ക്ക് രണ്ടോടെയാണ് ഇഡി ഡല്‍ഹി റോസ് അവന്യു കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ വാദം തുടരുന്നതിനിടെയാണ് കെജ്രിവാളിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. ഇഡി ഓഫീസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് കെജ്രിവാളിനെ കോടതിയില്‍ എത്തിച്ചത്. അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് ഇഡി കോടതിയില്‍ വിശദീകരിച്ചു. കെജ്രിവാളിനെ 10 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെട്ടു. നിര്‍ണായക വിവരങ്ങള്‍ക്കായി കേസിലെ മറ്റു പ്രതികള്‍ക്കൊപ്പം അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് ഇഡിയുടെ വാദം.