കൊച്ചി : എറണാകുളത്ത് ഓടി കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ചെറായിയിലാണ് അപകടം. റേഡിയേറ്ററിൽ നിന്നു പുക ഉയരുന്നത് കണ്ടതിനു പിന്നാലെ ലോറി ഡ്രൈവറും സഹായിയും ഇറങ്ങി ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി.
കേരള ഫീഡ്സിന്റെ കാലിത്തീറ്റയുമായി വൈപ്പിനിലേക്ക് വന്ന ലോറിയാണ് കത്തിയത്. തീപിടർന്നു ലോറിയുടെ കാബിൻ പൂർണമായി കത്തി നശിച്ചു. വടക്കൻ പറവൂരിൽ നിന്നു ഫയർഫോഴ്സെത്തി തീയണച്ചു. ഏറെ നേരം ശ്രമിച്ചാണ് തീ കെടുത്തിയത്. എഞ്ചിൻ ഭാഗങ്ങളടക്കം കാബിൻ പൂർണമായി കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.