ഹൈദരബാദ് : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി തെലങ്കാനയില്‍ നിന്ന് ജനവിധി നേടണമെന്ന് കോണ്‍ഗ്രസ് തെലങ്കാന രാഷ്ട്രീയ സമിതി. തെലങ്കാന കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്. യോഗത്തില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുത്തു.
തെലങ്കാനയില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് സോണിയ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം ഐകകണ്ഠ്യേന പാസാക്കിയത്. ഇത് സംബന്ധിച്ച് സോണിയാ ഗാന്ധിക്കും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കത്തെഴുതും. നേരത്തെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും തെലങ്കാനയിമെ മേധക്കില്‍ നിന്ന് ജനവിധി തേടിയിരുന്നു. സോണിയ ഗാന്ധി മേധക്കില്‍ നിന്ന് ജനവിധി തേടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഓരോ മന്ത്രിമാരെയും ഒരു ലോക്സഭാ മണ്ഡലത്തിന്റെ ചുമതലക്കാരായി നിയമിക്കും.