തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് ചത്ത കോഴിയെ വില്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കഴക്കൂട്ടം കുളത്തൂര്‍ ജങ്ഷനിലെ ബര്‍ക്കത്ത് ചിക്കന്‍ സ്റ്റാളിലാണ് ചത്ത കോഴിയെ വില്ക്കാന് ശ്രമം നടന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലിസിനെയും നഗരസഭയെയും അറിയിക്കുകയായിരുന്നു.
ഈ മേഖലയില്‍ നേരത്തെയും ഇത്തരത്തില്‍ ചത്ത കോഴിയെ വില്‍ക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇന്ന് രാവിലെ ചുള്ളിമാനൂരിലെ ഫാമില്‍ നിന്ന് കഴക്കൂട്ടത്തെ ചിക്കന്‍ സ്റ്റാളിലേക്ക് വാഹനത്തില്‍ കോഴികളെ എത്തിച്ചത്. ഇക്കൂട്ടത്തില്‍ ഏറെയും ചത്ത കോഴികളായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നാട്ടുകാര്‍ വിവരം പൊലീസിനെയും നഗരസഭയെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നഗരസഭയിലെ ആരോഗ്യവിവാഗം ഉദ്യോഗസ്ഥര്‍ എത്തി വാഹനം തുറന്നു പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ വാഹനത്തില്‍ നിരവധി ചത്തകോഴികളെ കണ്ടെത്തി. തുടര്‍ന്ന് വാഹനത്തിലെ ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
നേരത്തെ നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ തന്നെ പ്രദേശത്ത് പരിശോധന വ്യാപകമാക്കിയിരുന്നു.