തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങൾ 20നകം സ്വത്ത് വിവരം നൽകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. കുടുംബാംഗങ്ങളുടെ സ്വത്ത് വിവരവും നൽകണം. ഇതിനായുള്ള പ്രത്യേക ഫോറം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ നിന്ന് ലഭിക്കും. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി അംഗങ്ങൾ അർബൻ ഡയറക്ടർക്കും ജില്ലാപഞ്ചായത്ത് അംഗങ്ങൾ റൂറൽ ഡയറക്ടർക്കും ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങൾ ജില്ലാ ജോയിന്റ് ഡയറക്ടർക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഡെപ്യൂട്ടി ഡയറക്ടർക്കുമാണ് വിവരം നൽകേണ്ടത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 30 മാസത്തിനകം സ്വത്ത് വിവരം നൽകണമെന്നാണ് നിയമം.1200 തദ്ദേശ സ്ഥാപനങ്ങളിലായി 21,900 അംഗങ്ങളുണ്ട്.