കോഴിക്കോട്: ബീഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും (ആർ.ജെ.ഡി) കേരളത്തിൽ എൽ.ഡി.എഫിന്റെ ഭാഗമായ ലോക് താന്ത്രിക് ജനതാദളും (എൽ.ജെ.ഡി) തമ്മിലുള്ള ലയന സമ്മേളനം ഇന്ന് കോഴിക്കോട്ട്. എൽ.ജെ.ഡി ലയിക്കുന്നതോടെ കേരളത്തിലും ആർ.ജെ.ഡി ശക്തമാവും.
ഡോ. രാംമനോഹർ ലോഹ്യയുടെ ഓർമ്മ ദിനത്തിൽ കോഴിക്കോട് സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനത്തിൽ ആർ.ജെ.ഡി നേതാവും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആർ.ജെ.ഡി പതാക എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാറിന് കൈമാറും. ആർ.ജെ.ഡി.സെക്രട്ടറി ജനറൽ അബ്ദുൾ ബാരി സിദ്ദിഖി,രാജ്യസഭാ പാർട്ടി ലീഡർ മനോജ് ഝാ,സഞ്ജയ് യാദവ് തുടങ്ങിയവർ പ്രസംഗിക്കും.