ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള യുര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂള്‍ മൂന്നാം സ്ഥാനാത്തുള്ള പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.15ന് ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലാണ് മത്സരം. ലീഗില്‍ 63 പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തും 62 പോയിന്റുമായി സിറ്റി മൂന്നാമതുമാണ്. ജയിക്കുന്ന ടീമിന് ഒന്നാം സ്ഥാനം സ്വന്തമാക്കാം.
യൂറോപ്പ ലീഗില്‍ 5-1ന്റെ വമ്പന്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ലിവര്‍പൂള്‍. സൂപ്പര്‍ താരം മുഹമ്മദ് സലാ പരിക്ക് മാറി തിരിച്ചെത്തിയതും ലിവര്‍പൂളിന് കരുത്താകും. എര്‍ലിംഗ് ഹാലണ്ടിന്റെ ബൂട്ടിലേക്കാണ് സിറ്റി ഉറ്റുനോക്കുന്നത്. 18 ഗോളുമായി ടോപ് സ്കോറര്‍മാരുടെ പട്ടികയില്‍ ഒന്നാമതാണ് ഹാലണ്ട്. 15 ഗോളുകളുമായി മുഹമ്മദ് സലാ മൂന്നാം സ്ഥാനത്തുണ്ട്.